Saturday, October 24, 2015

ബേക്കല്‍ ഉപജില്ല ശാസ്ത്രമേള







ബേക്കല്‍ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, എെ.ടി മേളകള്‍ ഒക്ടോബര്‍ 14,19,20 തീയ്യതികളില്‍ നടന്നു. ഒക്ടോബര്‍ 14ന് നടന്ന എെ. ടി മേളയില്‍ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍റിസ്കൂള്‍ജേതാക്കളായി.              
             ഒക്ടോബര്‍ 19ന്  രാവിലെ  10.30ന്  ബഹുമാനപ്പെട്ട ഉദുമ  എം എല്‍ എ  ശ്രീ. കെ കു‌ഞ്ഞിരാമന്‍                    അവര്‍കള്‍ മേളയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു.  19ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും   നടന്നു.  20ന്   സാമൂഹ്യശാസ്ത്രമേളയും   പ്രവൃത്തിപരിചയമേളയും നടന്നു. മേളയിലെ രണ്ടു ദിവസത്തെ ഭക്ഷണം  തയ്യാറാക്കിയത് നമ്മുടെ സ്കൂളിലെ അധ്യാപകനായ ഈശാനന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ 20ന് ജില്ല ശാസ്ത്രനാടക മത്സരവും നടന്നു. ഇതില്‍ ഉദിനൂര്‍ ഗവ.ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും വെള്ളിക്കോത്ത് ഗവ.ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി.   20ന് വൈകുന്നേരം 5 മണിക്ക് സമാപനസമ്മേളനം നടന്നു.

ഗണിതശാസ്ത്രമേളയില്‍ തച്ചങ്ങാട് ഗവ.ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും ആതിഥേയരായ കുണിയ ഗവ.ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും  നേടി.


























































Saturday, October 3, 2015

വയോജനദിനം


വയോജനദിനം
ഒക്ടോബര്‍ 1ന്  വയോജനദിനം  ​ആചരിച്ചു.സ്കൂള്‍ ഹാളില്‍  നടന്ന പരിപാടിയില്‍    വാര്‍ഡ് മെമ്പര്‍ സ്കൂള്‍ പരിസരത്തുളള  വയോജനങ്ങളെ ആദരിച്ചു. ഹെഡ്മാസ്ററര്‍  അധ്യക്ഷനായിരുന്നു.


റെ‍ഡ്ക്രോസ് ക്വിസ്

റെഡ്ക്രോസ് ക്വിസ്

  ബേക്കല്‍ സബ്ബ്ജില്ല റെഡ്ക്രോസ് ക്വിസ് മത്സരം സപ്തംബര്‍ 30ന് സ്കൂളില്‍ വച്ച് നടന്നു.പെരിയ സ്കൂള്‍ ഒന്നാം സ്ഥാനവും വെളളിക്കോത്ത്  സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.

Sunday, September 6, 2015

ഓണാഘോഷം

ഓണാഘോ‍ഷം
ഈ    വര്‍ഷത്തെ   ഓണാഘോഷം   ആഗസ്ററ്   21ന് നടന്നു. പൂക്കളമത്സരവും വിവിധ  കലാപരിപാടികളും ഉണ്ടായിരുന്നു.ഉച്ചയ്ക്ക്  1.30ന്  ഓണസദ്യയും  പായസവും  വിതരണം ചെയ്തു. ഉച്ചയ്ക്കുശേഷം  കമ്പവലി മത്സരംനടന്നു.
 ഈ ദിവസം സ്കൂളിലെ മുന്‍വര്‍ഷങ്ങളിലെ പ്രധാനാധ്യപകര്‍  ഒത്തുകൂടി.

 



Wednesday, September 2, 2015

ഐ ടി ലാബ് ഉദ്ഘാടനം




ഐ ടി ലാബ് ഉദ്ഘാടനം

കുണിയ സ്കൂളിലെ  ഐ ടി ലാബിന്റെ പുതിയ കെട്ടിടോദ്ഘാടനം ബഹുമാനപ്പെട്ട ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ആഗസ്ത് -21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  നിര്‍വഹിച്ചു. ഹെഡ്മാസ്ററര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ രാമകൃഷ്ണന്‍സാര്‍,വാര്‍ഡ് മെമ്പര്‍ കരീം കുണിയ,പി ടി എ പ്രസിഡണ്ട് ഷറഫുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. S S L C പരീക്ഷയില്‍ മികച്ച വിജയം നേടിയ അഫ്ര, റ‍ഷീദ,സമദ്,അഷ്കറലി എന്നിവര്‍ക്ക് അനുമോദനം നല്‍കി.







Thursday, August 20, 2015

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഗസ്ത്-15 ശനിയാഴ്ച വിപുലമായി ആഘോഷിച്ചു. അസംബ്ലിയില്‍ കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു. ദേശഭക്തിഗാനമത്സരവും ക്വിസ് മത്സരവും നടന്നു. സ്വാതന്ത്ര്യസമരചരിത്രത്തെ ആസ്പദമാക്കി ഒരു സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്തു.

Monday, August 10, 2015

ഹിരോഷിമ ദിനം

                            ഹിരോ‍ഷിമദിനം

ഹിരോഷിമദിനത്തിന്‍െറ ഭാഗമായി അസംബ്ലി  നടന്നു.അസംബ്ലിയില്‍  കുട്ടികള്‍ തയ്യാറാക്കിയ   പോസ്റററുകളും  പതിപ്പുകളും  പ്രകാശനം   ചെയ്തു. സമാധാനത്തിന്‍െറ  പ്രതീകമായ  സുഡോക്കു  പക്ഷികളെ  റെഡ്ക്രോസ്  അംഗങ്ങളുടെ നേതൃത്വത്തില്‍   പറത്തി. ഹിരോ‍ഷിമ  ദിനറാലിയും  നടത്തി.വൈകുന്നേരം  കുണിയ ഗവ.കോളേജില്‍  നടന്ന യുദ്ധവിരുദ്ധപ്രദര്‍ശനം   വളരെ  ഉത്സാഹത്തോടെ  ക​ണ്ടു.





Friday, August 7, 2015

പ്രേംചന്ദ് ദിനം.


ജൂലൈ   31ന്   പ്രേംചന്ദ്  ദിനം  ആചരിച്ചു.കുട്ടികള്‍  വിവിധപരിപാടികള്‍  അവതരിപ്പിച്ചു.




ക്ലബ് ഉദ്ഘാടനം

   

ക്ലബ്ബ്    ഉദ്ഘാടനം

   വിവിധ  ക്ലബുകളുട  ഉദ്ഘാടനം   ജൂലൈ 25ന് നടന്നു. കാറഡക്ക എല്‍ പി സ്കൂള്‍ അദ്ധ്യാപകനും അവാര്‍ഡ് ജേതാവുമായ ശ്രീ നിര്‍മ്മല്‍ കുമാര്‍ സാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തിയാണ് ഉദ്ഘാടനം ചെയ്തത്.                                 

 
 


 



Tuesday, July 21, 2015

ചാന്ദ്രദിനം

                       ജൂലായ് 21  ചാന്ദ്രദിനം.

സ്കൂള്‍ അസംബ്ലിയില്‍  ചാന്ദ്രദിനത്തെക്കുറിച്ച്   രവീന്ദ്രന്‍ സാര്‍ സംസാരിച്ചു. L P, U P, H S കുട്ടികള്‍ തയ്യാറാക്കിയ ചാന്ദ്രദിനപതിപ്പ്  പ്രകാശനം  ചെയ്തു.  9 B യിലെ മുബശ്ശിറ ചാന്ദ്രദിനത്തെക്കുറിച്ച് പ്രഭാഷണം  നടത്തി. ക്വിസ് മത്സരവും നടത്തി.