Friday, December 9, 2016

ഹരിതകേരളം

                      ഹരിതകേരളം പദ്ധതിയുടെ ഭാഗമായി  ഡിസംബര്‍ 8ന് രാവിലെ അസംബ്ലി നടന്നു.   ഹെഡ്മാസ്ററര്‍  ഹരിതകേരളം,ജലസംരക്ഷണം  എന്നിവയെക്കുറിച്ച്  സംസാരിച്ചു. സ്കൂള്‍ ലീഡര്‍  പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. കുട്ടികള്‍ ശേഖരിച്ചുകൊണ്ടുവന്ന പ്ലാസ്ററിക്ക്  കുപ്പികളും. ​​ഒഴിഞ്ഞ പേനകളും  അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. കൂടുതല്‍ ശേഖരിച്ച കുട്ടികളെ അനുമോദിച്ചു.
            11മണിമുതല്‍ വാര്‍ഡ് മെമ്പറുടെയും നാട്ടുകാരുടെയും കുട്ടികളുടെയും  നേതൃത്വത്തില്‍ സ്കൂള്‍  പരിസരത്തുളള  കുളം വൃത്തിയാക്കി.തുടര്‍ന്ന്   സ്കൂളും  പരിസരവും അധ്യാപകരും  കുട്ടികളും ചേര്‍ന്ന്   ശുചീകരിച്ചു.ചിത്രരചനാമത്സരവും ഉപന്യാസരചനാമത്സരവും ക്വിസ് മത്സരവും നടത്തി.





 







Saturday, October 8, 2016

കലോത്സവം

                          ഈ വര്‍ഷത്തെ കലോത്സവം ഒക്ടോബര്‍ 6,7 വ്യാഴം, വെള്ളി ദിവസങ്ങള്‍ നടന്നു. LP, UP, HS,VHSS എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കുട്ടികളെ BLUE, GREEN, YELLOW എന്നീ ഹൗസ്സുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. BLUE ഹൗസ് വിജയികളായി.
 


 

             





ഗാന്ധിജയന്തിദിനാഘോ‍ഷം

                                         
                             ഈ  വര്‍ഷത്തെ ഗാന്ധിജയന്തിദിനം ഒക്ടോബര്‍ 3 തിങ്കളാഴ്ച ആഘോഷിച്ചു.  രാവിലെ 10.30ന് അസംബ്ലി നടന്നു. അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍  ഗാന്ധിജിയെക്കുറിച്ച് തയ്യാറാക്കിയ പതിപ്പുകളും ചുമര്‍പത്രികകളും പ്രദര്‍ശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്വിസ്സ് മത്സരവും ചിത്രരചനാമത്സരവും  നടത്തി.

Wednesday, September 28, 2016

അനുമോദനം

                                      അനുമോദനം

‍ജില്ലാഫുട്ബോള്‍  മത്സരത്തില്‍ വി‍ജയികളായ  ബേക്കല്‍ സബ്ജില്ലാടീമംഗങ്ങളായ നമ്മുടെ  സ്കൂളിലെ  10ാം  ക്ലാസ്സ് വിദ്യാര്‍ത്ഥികളായ   യൂസഫ്,ഹബീബ് റഹ്മാന്‍ എന്നിവരെ    അസംബ്ലിയില്‍  അനുമോദിച്ചു,
 



Saturday, September 24, 2016

സ്കൂള്‍മേള

                                                              
             2016-17 വര്‍ഷത്തെ  സ്കൂള്‍ ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിതശാസ്ത്ര,പ്രവൃത്തിപരിചയമേള
സെപ്ററംബര്‍ 24 ശനിയാഴ്ച നടന്നു. LP,UP, HS  എന്നി വിഭാഗങ്ങളിലായാണ് മത്സരം  നടന്നത്.
 




































































2

Sunday, September 18, 2016

ഒാണം

                                                                ഒാണാഘോ‍ഷം

 ഈ വര്‍ഷത്തെ ഓണാഘോഷം സപ്തംബര്‍ 9ന് വെള്ളിയാഴ്ച വിപുലമായി നടന്നു. രാവിലെ  9.30 ന് പൂക്കളമത്സരം ആരംഭിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ LP,UP,HS,VHSS എന്നീ  വിഭാഗങ്ങളിലായാണ് പരിപാടികള്‍ നടന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ഓണസദ്യ ആരംഭിച്ചു. PTA അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.സ്കൂള്‍ അധ്യാപകനായ ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്.



 

Monday, August 15, 2016

സ്വാതന്ത്ര്യദിനം




                                                  ഇന്ത്യയുടെ  70ാം  സ്വാതന്ത്ര്യദിനം  2016ആഗസ്ത്15 ന് വിപുലമായി ആഘോഷിച്ചു.അസംബ്ലിയില്‍ ഹെഡ്മാസ്ററര്‍ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍   P T A  പ്രസിഡണ്ട്,തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളും ചുമര്‍പത്രികകളും പ്രകാശനം ചെയ്തു.തുടര്‍ന്ന്  L P,U P,HS,HSS PREPRIMARY  കുട്ടികളുടെ ദേശഭക്തിഗാനം  ഉണ്ടായി. പായസവിതരണവും ഉണ്ടായി. ക്വിസ് മത്സരത്തിലെയും  മററ് മത്സരങ്ങളിലെയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.