Wednesday, June 29, 2016

ക്ലബ് ഉദ്ഘാടനം

                           ക്ലബ് ഉദ്ഘാടനം

വിവിധ ക്ലബുകളുടെ  ഉദ്ഘാടനം  ജൂണ്‍ 21ന് ഉച്ചയ്ക്ക് 1.30ന് നീലേശ്വരം രാജാസ് ഹൈസ്കൂള്‍ മലയാളം അധ്യാപകനായിരുന്ന ശ്രീ. ഡോ. എന്‍.പി. വിജയന്‍ നിര്‍വ്വഹിച്ചു. ക്ലബുകളുടെ  പ്രാധാന്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. വായനാദിനത്തെക്കുറിച്ചും വായന പ്രോത്സാഹിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഓരോ ക്ലബ്ബുകളുടെ  പരിപാടികള്‍ ഉണ്ടായിരുന്നു.

 





Tuesday, June 21, 2016

യോഗദിനം

                 JUNE21 യോഗദിനം

 രാജ്യാന്തരയോഗദിനം JUNE 21 ന് ആഘോഷിച്ചു.രാവിലെ 10 മണിക്ക് യോഗട്രെയിനറായ ശ്രീ.സുലോചന  ഉദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന് യോഗയുടെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണക്ലാസ്സും നടത്തി. തുടര്‍ന്ന് Breathing exercise നടത്തി.




                                                                    









Monday, June 20, 2016

പാസ്കല്‍ ദിനം

പാസ്കല്‍ ദിനം

JUNE 20 ന്  തിങ്കളാഴ്ച അസംബ്ലിയില്‍ പാസ്കലിനെക്കുറിച്ച്  ജുനൈദ് സംസാരിച്ചു. പാസ്കലിനെക്കുറിച്ച്  തയ്യാറാക്കിയ ചാര്‍ട്ട് അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. ക്വിസ് മത്സരവും സംഘടിപ്പിച്ചു.



വായനാദിനം

                      JUNE 19 വായനാദിനം

വായനാദിനം JUNE 20 തിങ്കളാഴ്ച വിപുലമായി ​​ആഘോഷിച്ചു.രാവിലെ 11 മണിക്ക് അസംബ്ലിയില്‍ ഹെഡ്മാസ്ററര്‍ വായനാദിനത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.തുടര്‍ന്ന് ലുത്ഫ,കദീജ എന്നിവര്‍

വായനാദിനത്തെക്കുറിച്ച് സംസാരിച്ചു. തഫ്സീറ പുസ്തകപരിചയവും മുബശ്ശിറ വായനാദിനസന്ദേശവും നല്‍കി. കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകള്‍ പ്രകാശനം ചെയ്തു.സാഹിത്യകാരന്മാരെ പരിചയപ്പെടാനും കുട്ടികളുടെ സൃഷ്ടികള്‍ പരിചയപ്പെടാനും ഉതകുന്നതരത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.ക്വിസ് മത്സരം നടത്തി.

 

 

























Monday, June 6, 2016

പരിസ്ഥിതിദിനം

   JUNE 5 ലോകപരിസ്ഥിതിദിനം



 

           ലോകപരിസ്ഥിതിദിനം ജൂണ്‍ 6 തിങ്ക‍ളാഴ്ച വിപുലമായി ആഘോ‍‍‍ഷിച്ചു.സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുധാകരന്‍ മാസ്റ്റര്‍ പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിച്ചു. തഫ്സീറ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ വിദ്യാഭ്യാസമന്ത്രിയുടെ പരിസ്ഥിതിദിന സന്ദേശം എല്ലാവര്‍ക്കും വായിച്ചുകൊടുത്തു.തുടര്‍ന്ന് ജൈവകര്‍ഷകനായ ശ്രീ സജീവന്‍ പരിസ്ഥിതിദിനത്തെക്കുറിച്ചു സംസാരിച്ചു. സ്കൂള്‍ പരിസരത്ത് സജീവന്‍ വൃക്ഷത്തൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ നല്‍കി. പരിസ്ഥിതിദിനക്വിസ്സും നടത്തി.




















Wednesday, June 1, 2016

2016-17 ​അധ്യയനവര്‍ഷം


പ്രവേശനോത്സവം

2016-17 അധ്യയനവര്‍ഷത്തെ നവാഗതരെ സ്കൂളിലേക്ക് വരവേററത്  വിവിധനിറത്തിലുളള ബലൂണുകള്‍ നല്‍കി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും അകമ്പടിയോടെയായിരുന്നു. തുടര്‍ന്ന് ഹാളില്‍ ഉദ്ഘാടനചടങ്ങ് നടന്നു.ഹെഡ്മാസ്ററര്‍ ശ്രീ. മോഹനന്‍മാസ്ററര്‍ നവാഗതരായ എല്ലാ കുട്ടികളെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ. ഷറഫുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ  കുട്ടികള്‍ക്ക് സ്ലേററും ക്രയോണ്‍സും വിതരണം ചെയ്തു. തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും ലഡു വിതരണം ചെയ്തു. തുടര്‍ന്ന്  ഒരോ കുട്ടികളെയും അവരവരുടെ ക്ലാസ്സിലേക്ക് ആനയിച്ചു.