Monday, August 15, 2016

സ്വാതന്ത്ര്യദിനം




                                                  ഇന്ത്യയുടെ  70ാം  സ്വാതന്ത്ര്യദിനം  2016ആഗസ്ത്15 ന് വിപുലമായി ആഘോഷിച്ചു.അസംബ്ലിയില്‍ ഹെഡ്മാസ്ററര്‍ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍   P T A  പ്രസിഡണ്ട്,തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളും ചുമര്‍പത്രികകളും പ്രകാശനം ചെയ്തു.തുടര്‍ന്ന്  L P,U P,HS,HSS PREPRIMARY  കുട്ടികളുടെ ദേശഭക്തിഗാനം  ഉണ്ടായി. പായസവിതരണവും ഉണ്ടായി. ക്വിസ് മത്സരത്തിലെയും  മററ് മത്സരങ്ങളിലെയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 







                






വായനാകളരി

                         നമ്മുടെ സ്കൂളിലെ  വായനാക്കളരി സുപ്രഭാതം  എന്ന പത്രം  ലീഡര്‍ ഷമ്മാസുവിന് നല്കി   P T A  പ്രസിഡണ്ട്  നിര്‍വ്വഹിച്ചു. ഹെഡ്മാസ്റററുടെ സാന്നിധ്യത്തിലാണ് നടന്നത്.

Friday, August 5, 2016

യൂണിഫോം വിതരണം

ഒന്നുമുതല്‍ എട്ടു് വരെ ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കും  B P L ആണ്‍കുട്ടികള്‍ക്കും ഉളള സൗജന്യയൂണിഫോം വിതരണം ഹെഡ്മാസ്ററര്‍‍  നിര്‍വ്വ‍ഹിച്ചു.

ആരോഗ്യക്ലാസ്സ്



                                                       ആരോഗ്യബോധവത്കരണക്ലാസ്സ്

8,9,10 ക്ലാസ്സിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  ആരോഗ്യബോധവത്കരണക്ലാസ്സ്  ജൂലായ് 22ന്ഉച്ചയ്ക്ക് 2.30ന് നടന്നു. പെരിയ ഹെല്‍ത്ത്സെന്‍ററിലെ ലേഡിഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്ലാസ്സ് എടുത്തു.മഴക്കാലരോഗങ്ങളെക്കുറിച്ചുംപ്രതിരോധനടപടികളെക്കുറിച്ചുംസംസാരിച്ചു.

‍റുബെല്ലാവാക്സിന്‍,അതിന്‍െറ ആവശ്യകതയെക്കുറിച്ചും ക്ലാസ്,എടുത്തു,













































ചാന്ദ്രദിനം

 ചാന്ദ്രദിനം

JULY 21 ന് ചാന്ദ്രദിനം ​ആഘോഷിച്ചു.രാവിലെ അസംബ്ലി നടന്നു.അസംബ്ലിയില്‍ ചാന്ദ്രദിനത്തെക്കുറിച്ച് തയ്യാറാക്കിയ പതിപ്പുകളും പോസ്റററുകളും പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് ബഹിരാകാശവിസ്മയം എന്ന വീഡിയോപ്രദര്‍ശനവും ഉണ്ടായി.സയന്‍സ് ക്ലബ്  ക്വിസ് മത്സരവും നടത്തി.