Monday, January 30, 2017

ക്യാമ്പ്

                     പാസ് വേഡ്  2017                       
പിന്നോക്ക ക്ഷേമവികസനവകുപ്പിന്‍െറ നേതൃത്വത്തില്‍ ന്യൂനപക്ഷവിഭാഗം കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന  ദ്വിദിന ക്യാമ്പ് പാസ് വേ‍ഡ് 2017 നമ്മുടെ സ്കൂളില്‍ ജനുവരി 29,30 തീയ്യതികളില്‍ നടന്നു. കരിയര്‍ഗെെ ഡന്‍സ് ക്ലാസ്സ് മോട്ടിവേഷന്‍ ക്ലാസ്സ്  എന്നിവ നടന്നു. VHSE,10std ക്ലാസ്സുകളിലായി 100കുട്ടികള്‍ പ‍‍‍‍ങ്കെടുത്തു.










പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

                                               പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

 ജനുവരി 27ന് രാവിലെ 9.30 ന് അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെക്കുറിച്ചും Green Protocol നെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍  Green Protocolമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അധികൃതര്‍ സ്കൂളില്‍ തയാറാക്കിയ  Waste Bin ല്‍ കുട്ടികള്‍ ശേഖരിച്ച Plastic Bottle,ബോള്‍ പേന എന്നിവ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ അതില്‍ നിക്ഷേപിച്ചു. 11 മണിക്ക് രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ഥികളും ചേര്‍ന്ന്  സന്ദേശം ഏറ്റുപറഞ്ഞ് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം നടത്തി.





റിപ്പബ്ലിക്ക്ദിനം

                                 റിപ്പബ്ലിക്ക് ദിനം

റിപ്പബ്ലിക്ക് ദിനം  ജനുവരി 26ന് സമുചിതമായി ആഘോഷിച്ചു . രാവിലെ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ റിപ്പബ്ലിക്ക് ദിനസന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ ഇംഗ്ലിഷിലും , ഹിന്ദിയിലും , മലയാളത്തിലും റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം അവതരിപ്പിച്ചു. ദേശഭക്തിഗാനമത്സരവുമുണ്ടായി. ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരവും പോസ്റ്റര്‍ രചനാമത്സരവും നടത്തി. തുടര്‍ന്ന് പായസവിതരണവുമുണ്ടായി.
 
 




 

     

റെഡ്ക്രോസ് ക്യാമ്പ്

                                  റെഡ്ക്രോസ് ക്യാമ്പ്

      2016-17 വര്‍ഷത്തെ ബേക്കല്‍ സബ് ജില്ല   റെ‍ഡ്ക്രോസ് ക്യാമ്പ്  കുണിയ ഹൈസ്കൂളില്‍  വച്ച്  ജനുവരി 14,15 തീയ്യതികളില്‍  നടന്നു. 200ഓളം കുട്ടികള്‍ പങ്കെടുത്തു. പുല്ലൂര്‍ പെരിയ പ‌‌ഞ്ചായത്ത് പ്രസി‍‍‍ഡണ്ട് ഉദ്ഘാടനം   ചെയ്തു. 2 ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പ്രമുഖരായ അധ്യാപകര്‍ ക്ലാസ്സെടുത്തു. 14 ന് വൈകുന്നേരം ക്യാമ്പംഗങ്ങളുടെ നേതൃത്വത്തില്‍ സമാധാനസന്ദേശ റാലി നടത്തി. നാ‍ഷണല്‍ ഹൈവേയിലൂടെയാണ് റാലി നടത്തിയത്. രാത്രി ക്യാമ്പംഗങ്ങളുടെ കലാപരിപാടികളും ക്യാമ്പ് ഫയരും നടന്നു. 15 ന് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.