Saturday, October 24, 2015

ബേക്കല്‍ ഉപജില്ല ശാസ്ത്രമേള







ബേക്കല്‍ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, എെ.ടി മേളകള്‍ ഒക്ടോബര്‍ 14,19,20 തീയ്യതികളില്‍ നടന്നു. ഒക്ടോബര്‍ 14ന് നടന്ന എെ. ടി മേളയില്‍ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍റിസ്കൂള്‍ജേതാക്കളായി.              
             ഒക്ടോബര്‍ 19ന്  രാവിലെ  10.30ന്  ബഹുമാനപ്പെട്ട ഉദുമ  എം എല്‍ എ  ശ്രീ. കെ കു‌ഞ്ഞിരാമന്‍                    അവര്‍കള്‍ മേളയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു.  19ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും   നടന്നു.  20ന്   സാമൂഹ്യശാസ്ത്രമേളയും   പ്രവൃത്തിപരിചയമേളയും നടന്നു. മേളയിലെ രണ്ടു ദിവസത്തെ ഭക്ഷണം  തയ്യാറാക്കിയത് നമ്മുടെ സ്കൂളിലെ അധ്യാപകനായ ഈശാനന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ 20ന് ജില്ല ശാസ്ത്രനാടക മത്സരവും നടന്നു. ഇതില്‍ ഉദിനൂര്‍ ഗവ.ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും വെള്ളിക്കോത്ത് ഗവ.ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി.   20ന് വൈകുന്നേരം 5 മണിക്ക് സമാപനസമ്മേളനം നടന്നു.

ഗണിതശാസ്ത്രമേളയില്‍ തച്ചങ്ങാട് ഗവ.ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും ആതിഥേയരായ കുണിയ ഗവ.ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും  നേടി.


























































No comments:

Post a Comment