Friday, December 9, 2016

ഹരിതകേരളം

                      ഹരിതകേരളം പദ്ധതിയുടെ ഭാഗമായി  ഡിസംബര്‍ 8ന് രാവിലെ അസംബ്ലി നടന്നു.   ഹെഡ്മാസ്ററര്‍  ഹരിതകേരളം,ജലസംരക്ഷണം  എന്നിവയെക്കുറിച്ച്  സംസാരിച്ചു. സ്കൂള്‍ ലീഡര്‍  പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. കുട്ടികള്‍ ശേഖരിച്ചുകൊണ്ടുവന്ന പ്ലാസ്ററിക്ക്  കുപ്പികളും. ​​ഒഴിഞ്ഞ പേനകളും  അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. കൂടുതല്‍ ശേഖരിച്ച കുട്ടികളെ അനുമോദിച്ചു.
            11മണിമുതല്‍ വാര്‍ഡ് മെമ്പറുടെയും നാട്ടുകാരുടെയും കുട്ടികളുടെയും  നേതൃത്വത്തില്‍ സ്കൂള്‍  പരിസരത്തുളള  കുളം വൃത്തിയാക്കി.തുടര്‍ന്ന്   സ്കൂളും  പരിസരവും അധ്യാപകരും  കുട്ടികളും ചേര്‍ന്ന്   ശുചീകരിച്ചു.ചിത്രരചനാമത്സരവും ഉപന്യാസരചനാമത്സരവും ക്വിസ് മത്സരവും നടത്തി.





 







No comments:

Post a Comment