റെഡ്ക്രോസ് ക്യാമ്പ്
2016-17 വര്‍ഷത്തെ ബേക്കല്‍ സബ് ജില്ല റെഡ്ക്രോസ് ക്യാമ്പ് കുണിയ ഹൈസ്കൂളില്‍ വച്ച് ജനുവരി 14,15 തീയ്യതികളില്‍ നടന്നു. 200ഓളം കുട്ടികള്‍ പങ്കെടുത്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പ്രമുഖരായ അധ്യാപകര്‍ ക്ലാസ്സെടുത്തു. 14 ന് വൈകുന്നേരം ക്യാമ്പംഗങ്ങളുടെ നേതൃത്വത്തില്‍ സമാധാനസന്ദേശ റാലി നടത്തി. നാഷണല്‍ ഹൈവേയിലൂടെയാണ് റാലി നടത്തിയത്. രാത്രി ക്യാമ്പംഗങ്ങളുടെ കലാപരിപാടികളും ക്യാമ്പ് ഫയരും നടന്നു. 15 ന് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.
No comments:
Post a Comment