Wednesday, June 1, 2016

2016-17 ​അധ്യയനവര്‍ഷം


പ്രവേശനോത്സവം

2016-17 അധ്യയനവര്‍ഷത്തെ നവാഗതരെ സ്കൂളിലേക്ക് വരവേററത്  വിവിധനിറത്തിലുളള ബലൂണുകള്‍ നല്‍കി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും അകമ്പടിയോടെയായിരുന്നു. തുടര്‍ന്ന് ഹാളില്‍ ഉദ്ഘാടനചടങ്ങ് നടന്നു.ഹെഡ്മാസ്ററര്‍ ശ്രീ. മോഹനന്‍മാസ്ററര്‍ നവാഗതരായ എല്ലാ കുട്ടികളെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ. ഷറഫുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ  കുട്ടികള്‍ക്ക് സ്ലേററും ക്രയോണ്‍സും വിതരണം ചെയ്തു. തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും ലഡു വിതരണം ചെയ്തു. തുടര്‍ന്ന്  ഒരോ കുട്ടികളെയും അവരവരുടെ ക്ലാസ്സിലേക്ക് ആനയിച്ചു.



 


No comments:

Post a Comment